മീര ചാനുവിനെ അനുകരിച്ച കൊച്ചുകുട്ടിയുടെ വീഡിയോ വൈറലാകുന്നു.

പെണ്‍കുട്ടി ഭാരം ഉയര്‍ത്തുകയും തുടർന്ന് ചാനുവിനെ പോലെ മെഡല്‍ ധരിച്ച്‌ കൈ ഉയര്‍ത്തുന്നതും കാണാം.

ടോക്യോ ഒളിമ്പിക്ക്സിൽ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ മീരഭായ് ചാനുവിന് അനുമോദനങ്ങളുടെ പ്രവാഹമാണ്. ചാനുവിൻ്റെ വെള്ളി മെഡല്‍ നേട്ടം ഇന്ത്യയൊട്ടാകെ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായത് ചാനുവിൻ്റെ ഒരു കുട്ടി ആരാധികയുടെ വീഡിയോയാണ്. ചാനുവിൻ്റെ ഭാരോദ്വഹനവും മെഡല്‍ നേട്ടവുമൊക്കെയാണ് കുട്ടിതാരം അനുകരിക്കുന്നത്. വെയ്റ്റ് ലിഫ്റ്ററും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ സതീഷ് ശിവലിംഗമാണ് വീഡിയോ പങ്കുവച്ചത്. കുട്ടിയുടെ പിന്നില്‍ ടിവിയില്‍ ചാനുവിൻ്റെ ഭാരോദ്വഹന വീഡിയോ കാണാം. പെണ്‍കുട്ടി ഭാരം ഉയര്‍ത്തുകയും തുടർന്ന് ചാനുവിനെ പോലെ മെഡല്‍ ധരിച്ച്‌ കൈ ഉയര്‍ത്തുന്നതും കാണാം. കുട്ടിയെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ച്വീറ്റിൽ പറയുന്നില്ല.