ഹെയര്‍ സ്‌പ്രേ ചതിച്ചു: ഒരുമാസമായി ഒട്ടിപ്പിടിച്ച മുടിയുമായി യുവതി 

പാറിപ്പറന്നു കിടക്കുന്ന  മുടിയിഴകള്‍ ഒതുക്കുന്നത് ഹെയര്‍ സ്‌പ്രേ ഉപയോഗിച്ചാണ്.

ഹെയര്‍ സ്‌പ്രേ ചതിച്ചു: ഒരുമാസമായി ഒട്ടിപ്പിടിച്ച മുടിയുമായി യുവതി 

സ്‌റ്റൈലായി അനിഞ്ഞൊരുങ്ങി നടക്കുന്ന സ്വഭാവക്കാരിയാണ് അമേരിക്കന്‍ സ്വദേശിനിയായ ടെസീക്ക ബ്രൗണ്‍ എന്ന യുവതി. പാറിപ്പറന്നു കിടക്കുന്ന  മുടിയിഴകള്‍ ഒതുക്കുന്നത് ഹെയര്‍ സ്‌പ്രേ ഉപയോഗിച്ചാണ്. അത് തീര്‍ന്നപ്പോള്‍ മുടി ഒതുക്കുന്നതിനായി അവര്‍ ഗൊറില്ല ഗ്ലൂ തലയിലേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. ഇതോടെ ഒരു വശത്തേക്ക് വകന്ന് പിന്നിയ മുടി ഹെല്‍മറ്റ് കണക്കെ ഉറച്ച നിലയിലായി. തെറ്റായ തീരുമാനം ആയിപ്പോയി എന്ന് പറഞ്ഞുകൊണ്ട് ടെസീക്ക തന്നെയാണ് തന്റെ മുടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ മുടി കഴുകി നോക്കിയെന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്നും അവര്‍ വീഡിയോയില്‍ പറയുന്നു. ഷാമ്പു അടക്കമുള്ള കേശസംരക്ഷണം ഉത്പന്നങ്ങളും ഫലം കണ്ടില്ല. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ടെസീക്കയുടെ വിഡിയോ കണ്ടത്. ഒടുവില്‍ ടെസീക്കയ്ക്ക് മറുപടിയുമായി ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവും രംഗത്തെത്തി. അല്‍പം മദ്യം മുടിയില്‍ പ്രയോഗിച്ചു നോക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം.എന്തായാലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ഒടുവില്‍ ടെസീക്ക ഇപ്പോള്‍ വൈദ്യസഹായം തേടിയിരിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tessica (@im_d_ollady)