Tuesday, July 16, 2024
HomeNewsKeralaവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആവശ്യം, വിദേശ സർവകലാശാല വരട്ടെ: എം വി ​ഗോവിന്ദൻ

വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം ആവശ്യം, വിദേശ സർവകലാശാല വരട്ടെ: എം വി ​ഗോവിന്ദൻ

കണ്ണൂര്‍: സ്വകാര്യ- വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിദ്യാഭ്യാസ മേഖലയിൽ നിലവിൽ തന്നെ സ്വകാര്യ നിക്ഷേപമുണ്ട്. നിയന്ത്രണങ്ങൾ ഉണ്ടാകും. സ്വകാര്യ നിക്ഷേപം നയം മാറ്റമല്ല. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്തേക്ക് പോകു ന്നത് കുറയും. സ്വകാര്യ നിക്ഷേപവും വിദേശ സർവകലാശാലയും വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്നും സ്വകാര്യവത്കരണം പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് മാത്രമായി ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ രൂപപ്പെടുത്താനാവില്ല. ഒരു മുതലാളിത്ത സമൂഹമാണ് ഇന്ത്യ. അപ്പോള്‍ ആ സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുന്ന സര്‍ക്കാരിനും ആ കാര്യംകൈകാര്യം ചെയ്യേണ്ടിവരും. സോഷ്യലിസമുള്ള ചൈന പോലും ആ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികൾക്ക് ആധുനിക ശാസ്ത്രസാ ങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി പുതിയ പഠനരീതി സാമൂഹ്യ പ്രതിബദ്ധത യോടെ നിര്‍വഹിക്കാനുള്ള മാറ്റമാണ് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.

എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള എല്ലാവരുമായും ചര്‍ച്ചചെയ്തിട്ടാണ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലുള്ള സ്വകാര്യവത്കരണം ഇപ്പോള്‍ തുടങ്ങിയതല്ല. പ്രതിപക്ഷത്തിന്റേത് വിമര്‍ശനമല്ല, നിഷേധാത്മക സമീപനമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍പോകുന്ന പുതിയ വിദ്യാഭ്യാസ നയത്തെ ഞങ്ങള്‍ ശക്തിയായി എതിര്‍ക്കുകയാണ്. പക്ഷേ, സര്‍ക്കാരിന് ചിലത് അംഗീകരിച്ച് മുന്നോട്ട് പോകേണ്ടിവരും. അത് സിപിഎമ്മല്ല, രണ്ടും രണ്ടാണ്’, ഗോവിന്ദന്‍ പറഞ്ഞു.

പണ്ട് പറഞ്ഞതില്‍നിന്ന് കാര്യമായ മാറ്റമല്ല ഇപ്പോള്‍ പറയുന്നത്. സാമൂഹിക പശ്ചാ ത്തലത്തില്‍നിന്നുകൊണ്ട്, സാമൂഹിക നിയന്ത്രണത്തെ അടിസ്ഥാനപ്പെടുത്തി നമുക്ക് എങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മൂലധനത്തെ ഉപയോഗപ്പെടുത്താമെന്നാ ണ് കാണുന്നത്. ഇക്കാര്യത്തിൽ എല്ലാവരുമായും ചര്‍ച്ച നടത്തും. കുട്ടികള്‍ക്ക് പഠന ത്തിന് ഇനി പുറത്തുപോകേണ്ടി വരില്ല.

ഇത് നയംമാറ്റമല്ല. അന്നത്തേതിൽനിന്ന് കൂറേകൂടി ആഴത്തിലുള്ള പഠനം നടത്തി അതിനെ അടിസ്ഥാനപ്പെടുത്തി പുതിയ വിജ്ഞാന സമ്പദ് വ്യസ്ഥയിലേക്കാണ് നീങ്ങുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റണമെങ്കില്‍ വമ്പിച്ച രീതിയിലുള്ള മൂലധനനിക്ഷേപം വേണം. പി.ബി.ഇതിനെ എതിര്‍ത്തിട്ടില്ല. വിദേശ സര്‍വകലാശാലയുടേയും സ്വകാര്യ സര്‍വകലാശാലയുടേയും കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരേ നയമാണ്. സാമൂഹിക താത്പര്യത്തിന് മുകളില്‍ പറക്കാന്‍ പാടില്ലന്നെയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments