മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സറക്കു വാരി പട്ട'   പുതുവർഷത്തിൽ തുടങ്ങും

മഹേഷ് ബാബു-കീര്‍ത്തി സുരേഷ് ചിത്രം 'സറക്കു വാരി പട്ട'   പുതുവർഷത്തിൽ തുടങ്ങും

മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സറക്കുവാരി പട്ട. 2021 ജനുവരിയിൽ  ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ പൂജ കഴിഞ്ഞതോടെയാണ് ചിത്രീകരണസമയം പുറത്തുവിട്ടത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് താമനാണ് സംഗീതം ഒരുക്കുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം താമനും മഹേഷ് ബാബുവും ഒന്നിക്കുന്ന ചിത്രംകൂടിയാണ് സറക്കുവാരി പട്ട.ബോളിവുഡ് താരം വിദ്യാ ബാലന്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്. മറ്റ് കഥാപാത്രങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.

'സരിലേരു നീക്കെവ്വറു' എന്ന ആക്ഷന്‍ ത്രില്ലറിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അനില്‍ രവി പുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രഷ്മികയായിരുന്നു ചിത്രത്തിലെ നടി. കീര്‍ത്തി സുരേഷിന്റെ 'മിസ് ഇന്ത്യ' എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്.