Wednesday, February 8, 2023
spot_img
HomeEntertainmentമഹേഷ് നാരായണൻ ചിത്രം 'അറിയിപ്പ്' നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്യും

മഹേഷ് നാരായണൻ ചിത്രം ‘അറിയിപ്പ്’ നെറ്റ്‌ഫ്ലിക്‌സിൽ റിലീസ് ചെയ്യും

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘അറിയിപ്പ്’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 16ന് സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബുസാൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഏഷ്യൻ പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ബിഐഎഫ്എഫിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ് ‘അറിയിപ്പ്’. ചിത്രം നേരത്തെ ലൊക്കാര്‍ണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വർഷത്തിന് ശേഷം മേളയുടെ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ‘അറിയിപ്പ്’. ഗോവയിൽ നടന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments