മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്. ചൊവ്വാഴ്‌ചയാണ് മകരവിളക്ക്.രാവിലെ 8.55ന് മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നും കൊണ്ടുവരുന്ന നെയ്യുപയോഗിച്ച് അഭിഷേകം ചെയ്യും.
ചൊവ്വ വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളിക്ക് തെളിക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകൂ. 20ന് നട അടയ്‌ക്കുന്നതോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും.
മ