മരിച്ചവരുടെ അവിശിഷ്ടങ്ങളിൽ നിന്നും ആഭരണം നിർമ്മിച്ച് വ്യാപ്യാരി

ഓസ്‌ട്രേലിയയിലെ ഒരു ജ്വല്ലറി വ്യാപാരിയാണ് ഈ ആശയവുമായി രംഗത്ത് എത്തിയത്

മരിച്ചവരുടെ അവിശിഷ്ടങ്ങളിൽ നിന്നും ആഭരണം നിർമ്മിച്ച് വ്യാപ്യാരി

 

പ്രിയപ്പെട്ടവർ മരിക്കുന്നത് നമ്മുക്ക് എന്നും സങ്കടം തന്നെയാണ്.. എന്നാൽ മരിച്ചവർ ഒപ്പം തന്നെ ഉണ്ടെങ്കിലോ?  ഓസ്‌ട്രേലിയയിലെ ഒരു ജ്വല്ലറി
വ്യാപാരിയാണ് ഈ ഒരു ആശയവുമായി രംഗത്ത് എത്തിയത്... മരിച്ചവരുടെ  ശരീരാവശിഷ്ടങ്ങൾ ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കുക. മൃതദേഹത്തിൽ നിന്ന പല്ലും മറ്റും എടുത്ത്  നിന്ന് മാലകളും മോതിരങ്ങളും ഉണ്ടാക്കുകയാണ് ഈ വ്യാപ്യാരി..ഗ്രേവ് മെറ്റാലം ജ്വല്ലറിയുടെ ഉടമ ജാക്വി വില്യംസാണ് മരിച്ചയാളുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ കരകൗശല വസ്തുക്കള്‍ നിർമ്മിച്ച് വില്‍ക്കുന്നത്...

പല്ലുകള്‍ക്ക് പുറമേ, മുടിയും ചാരവും ഇതിനായി ഉപയോഗിക്കുന്നു.. എല്ലാ ജീവജാലങ്ങള്‍ക്കും മരണം സംഭവിക്കും. എന്നാൽ ആ മരണങ്ങൾ പ്രിയപ്പെട്ടവരെ ബാധിക്കും. അവരുടെ സങ്കടവും നഷ്ടവും നേരിടാന്‍ ആളുകളെ സഹായിക്കാന്‍ താൻ ആഗ്രഹിക്കുന്നതിനാലാണ്  ഈ ജോലി ചെയ്യുന്നതെന്ന് ജാക്വി പറയുന്നു... കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടപ്പോഴാണ് അവർ ഇങ്ങനെയൊരു കാര്യം ആദ്യമായി ചെയ്തത്...