Wednesday, March 22, 2023
spot_img
HomeEntertainmentമലയാള പുരസ്‌കാരം; മികച്ച സംവിധായകൻ ഡിജോ ആന്റണി

മലയാള പുരസ്‌കാരം; മികച്ച സംവിധായകൻ ഡിജോ ആന്റണി

എറണാകുളം: ‘മലയാള പുരസ്‌കാരം’ പ്രഖ്യാപിച്ചു. മലയാള പുരസ്കാരം കമ്മിറ്റിയുടെ അഞ്ചാമത്തെയും ആറാമത്തെയും പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാസ്നേഹികളെ ആദരിക്കുന്നതിനുമായി 2016 ഓഗസ്റ്റ് 17 ന് രൂപീകരിച്ച കൂട്ടായ്മയാണ് മലയാള പുരസ്കാര സമിതി.

2021 ഓഗസ്റ്റ് 17 മുതൽ 2022 ഓഗസ്റ്റ് 17 വരെയുള്ള കാലയളവിൽ കല, സാഹിത്യം, സാംസ്കാരികം, മാധ്യമം, കൃഷി, വൈദ്യശാസ്ത്രം, വ്യവസായം, സംഗീതം, നൃത്തം, നാടകം, സിനിമ, പരമ്പര, ഹ്രസ്വചിത്രം, കരകൗശലം, സാമൂഹിക സേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ മികവ് പുലർത്തുകയും മലയാള സംസ്കാരത്തിനു പ്രാധാന്യം നൽകുകയും ചെയ്തവർക്കാണ് അവാർഡുകൾ നൽകുക. ആറാമത്തെ മലയാള പുരസ്‌കാരത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഡിജോ ആൻ്റണി (ജനഗണമന) സ്വന്തമാക്കി.

2023 ജനുവരി 29-ന് എറണാകുളം പി. രാജീവൻ നഗറിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ശ്രീകുമാരൻ തമ്പി പുരസ്കാര വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments