നന്ദിഗ്രാമിൽ അടി പതറി മമത ബാനാർജി; ബംഗാളിൽ മുന്നേറ്റം നടത്തി തൃണമൂൽ കോൺഗ്രസ്

ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയാണ് മമതയെ വിറപ്പിച്ചത്.. നന്ദി​ഗ്രാമില്‍  മമതയേക്കാള്‍ 3775 വോട്ടുകള്‍ക്ക് മുന്നിലാണ് സുവേന്ദു.

നന്ദിഗ്രാമിൽ അടി പതറി മമത ബാനാർജി; ബംഗാളിൽ മുന്നേറ്റം നടത്തി തൃണമൂൽ കോൺഗ്രസ്

 കൊൽക്കത്ത; പശ്ചിമ ബംഗാളിൽ  ബിജെപിയെ പ്രതിരോധിച്ച് തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും അടി പതറി മമത ബാനർജി. നന്ദി ഗ്രാമ മണ്ഡലത്തിൽ മത്സരിക്കുന്ന മമത നിലവിലെ ഫല സൂചനകൾ പ്രകാരം പിറകിലാണ്. 

ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയാണ് മമതയെ വിറപ്പിച്ചത്.. നന്ദി​ഗ്രാമില്‍  മമതയേക്കാള്‍ 3775 വോട്ടുകള്‍ക്ക് മുന്നിലാണ് സുവേന്ദു. ഒരു ഘട്ടത്തിൽ സുവേന്ദുവിന്റെ ലീഡ് അയ്യായിരം വോട്ടുകള്‍ക്ക് മുകളില്‍ പോയിരുന്നു.

സംസ്ഥാനത്ത് 291 മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, 177 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 109 സീറ്റുകളില്‍ ബി.ജെ.പിയും നാലു സീറ്റില്‍ സി.പി.എമ്മും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്തിയും മുന്നിട്ടുനില്‍ക്കുന്നു.