Monday, May 29, 2023
spot_img
Homeനാട്ടുവാർത്തപെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ടോര്‍ച്ചടി, നഗ്നനായി നടത്തം: യുവാവ് അറസ്റ്റില്‍

പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് ടോര്‍ച്ചടി, നഗ്നനായി നടത്തം: യുവാവ് അറസ്റ്റില്‍

തലശ്ശേരി: ഹോസ്റ്റൽ വിദ്യാർത്ഥിനികളെ ശല്യം ചെയ്‌തെന്ന പരാതിയിൽ 42കാരൻ അറസ്റ്റിൽ. തലശ്ശേരി സായ് സെന്ററിന്റെ സ്റ്റേഡിയത്തിന് സമീപത്തെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്‌തെന്ന പരാതിയിലാണ് പുന്നോല്‍ ഷാജി നിവാസില്‍ ഷാജി വില്യംസിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഹോസ്റ്റലിലേക്ക് ടോര്‍ച്ചടിക്കുകയും അവരുടെ മുന്നിൽ നഗ്നനായി നടക്കുകയും ചെയ്തതായാണ് പരാതി. 21-ന് രാത്രിയാണ് സംഭവം. ഇതിനുമുന്‍പും ഇത്തരത്തില്‍ ശല്യമുണ്ടായിരുന്നതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരേ പോക്‌സോവകുപ്പും ചുമത്തി. തലശ്ശേരി പോലീസ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയശേഷം നിരീക്ഷണമേര്‍പ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments