Monday, May 29, 2023
spot_img
HomeCrime Newsഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേൽപിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭർത്താവ്

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർത്താവ്. ഭാര്യാമാതാവ് നാദിറ മരണപ്പെട്ടു. മെഡിക്കൽ കോളേജ് ജീവനക്കാരനായ അലി അക്ബറാണ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയത്. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അലി അക്ബറും മുംതാസും ആശുപത്രിയിലാണ്.

ഹയർ സെക്കൻഡറി അധ്യാപികയാണ് മുംതാസ്. അലി നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സംഭവം. മകൾ ആർഷയുടെ മുന്നിൽ വച്ചാണ് അലി കൊലപാതകം നടത്തിയത്. അലിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments