ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ

 ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലയ്ക്കുമോ

മറഡോണയെക്കുറിച്ച്:അര്‍ജന്‍റീന പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ - താങ്കള്‍ നമ്മളെ ലോകത്തിന്‍റെ 
നെറുകയില്‍ എത്തിച്ചു. നമ്മളെ സന്തോഷത്തില്‍ ആറാടിച്ചു. ഏവര്‍ക്കും മേല്‍ വലിയവനാണ് താങ്കള്‍. ഇവിടെ ഉണ്ടായിരുന്നത.
തില്‍ നന്ദി ഡിയേഗോ. ഇത് നമ്മുടെ ജീവിതനഷ്ടമാണ്.

പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുറിച്ചതിങ്ങനെ: ഇന്ന് ഞാന്‍ പ്രിയപ്പെട്ട ഒരു സുഹൃത്തിനു വിടപറയുന്നു.ലോകം നിത്യവിസ്മയമായ ഒരു പ്രതിഭയ്ക്കും. എക്കാലത്തെയും മികച്ചവരില്‍ ഒരാള്‍, താരതമ്യമില്ലാത്ത ഒരു മാന്ത്രികന്‍. അദ്ദേഹം വളരെ വേഗം വിട പറഞ്ഞിരിക്കുന്നു, പക്ഷേ അദ്ദേഹം ബാക്കി വയ്ക്കുന്നത് അതിരുകളില്ലാത്ത ഒരു മഹാ
പൈതൃകമാണ്. അദ്ദേഹം അവശേഷിപ്പിക്കുന്ന ശൂന്യത ഒരിക്കലും നികത്താനാകില്ല. നിത്യശാന്തി. 
അങ്ങ് ഒരിക്കലും വിസ്മരിക്കപ്പെടില്ല.

ലയണല്‍ മെസ്സിയുടെ കുറിപ്പ്: അര്‍ജന്റീനയ്ക്കും ഫുട്‌ബോളിനും ദുഃഖഭരിതമായ ദിനം. അദ്ദേഹം മടങ്ങിയിരിക്കാം.പക്ഷേ വിടവാങ്ങുന്നില്ല, കാരണം, ഡിയാഗോ നിത്യമാണ്. അദ്ദേഹത്തോടൊപ്പം ചെലവിട്ട ഓരോ മധുരമിനിഷവും ഓര്‍മിക്കുന്നു. 

മറഡോണയെ സ്മരിച്ച് പെലെ' 
നഷ്ടമായത് നല്ല സുഹൃത്തിനെ, ഒരിക്കല്‍ ഞങ്ങള്‍ മറ്റൊരു ലോകത്ത് പന്ത് തട്ടും.