രാജസ്ഥാനില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തി. രാജ്യത്തെ ആവശ്യത്തിന്റെ 80ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ഈയിടെ കണ്ടെത്തിയ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരത്തിനക്കാള്‍ കൂടുതലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിലാണ് വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്.
വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. നിലവില്‍ നിക്കല്‍, കോബാള്‍ട്ട്, ലിഥിയം എന്നീ ധാതുക്കള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുകയാണ്.
ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 47ശതമാനവും ഓസ്‌ട്രേലിയയിലും 30 ശതമാനം ചിലിയിലും 15 ശതമാനം ചൈനയിലുമാണ്. ധാതുക്കളുടെ സംസ്‌കരണത്തിന്റെ 58 ശതമാനവും നടക്കുന്നത് ചൈനയിലാണ്. 29 ശതമാനം ചിലിയിലും 10 ശതമാനം അര്‍ജന്റീനയിലുമാണ്.