Monday, May 29, 2023
spot_img
Homeനാട്ടുവാർത്തവീട്ടില്‍ MDMA-യും കഞ്ചാവും: വീട്ടമ്മ പിടിയില്‍

വീട്ടില്‍ MDMA-യും കഞ്ചാവും: വീട്ടമ്മ പിടിയില്‍

കൊച്ചി: എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തില്‍ വീട്ടമ്മ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് എക്‌സൈസും കോസ്റ്റല്‍ പോലീസും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.

ലഹരിമരുന്ന് പിടിച്ചെടുത്ത കേസില്‍ ഇവര്‍ രണ്ടാംപ്രതിയാണെന്നും ഖലീലയുടെ മകന്‍ രാഹുലാണ് കേസിലെ ഒന്നാംപ്രതിയെന്നും എക്‌സൈസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതിനാണ് ഖലീലയെ കേസില്‍ പ്രതിയാക്കിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞദിവസം ഖലീലയുടെ വീട്ടില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയില്‍ 70 മില്ലിഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഖലീലയുടെ മകന്‍ രാഹുല്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എക്‌സൈസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments