Wednesday, March 22, 2023
spot_img
HomeNewsKeralaമുഖ്യമന്ത്രിയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും കൂടിക്കാഴ്ച; വിവാഹക്ഷണത്തിനെന്ന് വിശദീകരണം

മുഖ്യമന്ത്രിയുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും കൂടിക്കാഴ്ച; വിവാഹക്ഷണത്തിനെന്ന് വിശദീകരണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിലുള്ള കൂടിക്കാഴ്ച സൈബി ജോസ് കിടങ്ങൂരിനെതിരായ കൈക്കൂലി കേസ് ചർച്ച ചെയ്യാനെന്ന മാധ്യമവാർത്തകൾ ഹൈക്കോടതി വാർത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിന്‍റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരണമുണ്ട്.

അതേസമയം ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. ഡി.ജി.പി അനുമതി നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സൈബിക്കെതിരെ കേസെടുത്തത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments