back to top
Saturday, December 14, 2024
Google search engine
HomeLatest Newsമേരാ ഇ-കെ.വൈ.സി ആപ്പ് വഴി സൗജന്യമായി റേഷൻ മസ്റ്ററിങ് ചെയ്യാം

മേരാ ഇ-കെ.വൈ.സി ആപ്പ് വഴി സൗജന്യമായി റേഷൻ മസ്റ്ററിങ് ചെയ്യാം

തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെ.വൈ.സി ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിങ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെൻ്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷൻ മസ്റ്ററിങ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം.

ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എൻ്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം.

മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണമായും സൗജന്യമായി മസ്റ്ററിങ് ചെയ്തു നൽകുന്നതാണ്. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തുന്ന പക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമീഷണർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments