മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ പുറത്തിറക്കി

മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ സെഡാന് എ 200 പെട്രോളിന് വില 39.90 ലക്ഷം രൂപ മുതലായിരിക്കും. എ 220 ഡി ഡീസലിന് 40.90 രൂപ വരെയാണ് വില.

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ പുറത്തിറക്കി

 

മെഴ്സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ ഇന്ത്യയിൽ പുറത്തിറക്കി.പ്രാദേശികമായി അസംബിള്‍ ചെയ്തെന്ന പ്രത്യേകതയുമായി എത്തുന്ന മെഴ്‌സിഡസ്-എഎംജി എ 35 56.24 ലക്ഷം രൂപയ്‌ക്കു മെഴ്സിഡസ് വിപണിയിലെത്തിച്ചു, ഇത് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ആഡംബര സെഡാന്‍ ആണെന്നാണ് കമ്ബനിയുടെ അവകാശവാദം. എ-ക്ലാസ് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും എഞ്ചിനും ഗിയര്‍ബോക്‌സിനും എട്ട് വര്‍ഷത്തെ വാറണ്ടിയും ലഭ്യമാണ്. 61,200 രൂപയുടെ രണ്ട് വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജും ലഭിക്കും.

മെഴ്‌സിഡസ് ബെന്‍സ് എ ക്ലാസ് ലിമോസിന്‍ സെഡാന് എ 200 പെട്രോളിന് വില 39.90 ലക്ഷം രൂപ മുതലായിരിക്കും. എ 220 ഡി ഡീസലിന് 40.90 രൂപ വരെയാണ് വില. മെഴ്‌സിഡസ് ബെന്‍സ് എ-ക്ലാസ് ബി ‌എം‌ ഡബ്ല്യു 2 സീരീസ് ഗ്രാന്‍ കൂപ്പെയുമായാണ് ഇന്ത്യന്‍ വിപണയില്‍ മത്സരിക്കുന്നത്. മുമ്ബത്തെ എ-ക്ലാസ് ഹാച്ച്‌ബാക്കിനും സി‌ എല്‍ ‌എ ഫോര്‍-ഡോര്‍ കൂപ്പെയ്ക്കും പകരമാണ് മെഴ്സിഡസ് ബെന്‍സ് ശ്രേണിയില്‍ പുതിയ മോഡല്‍ ഇടം നേടുക.

എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം, എ 200 ല്‍ 1.3 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോളാണ്. ഏഴ് സ്പീഡ് ഡി സി ടിയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു. സി ക്ലാസില്‍ കാണുന്നതുപോലെ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ യൂണിറ്റാണ് ഡീസല്‍ വേരിയന്‍റിലുള്ളത്, എന്നാല്‍ 150 പിഎസും 320 എന്‍എമ്മും പുറത്തെടുക്കാനാകും. എട്ട് സ്പീഡ് ഡി സി ടി ട്രാന്‍സ്മിഷനാണ് ഡീസല്‍ മോഡലിനുള്ളത്.