Sunday, June 4, 2023
spot_img
HomeBusiness2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷന് ഇനി ചാർജ്

2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷന് ഇനി ചാർജ്

ന്യൂ ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നതിന് ചാർജ് ഈടാക്കും. ഇത് എല്ലാവർക്കും ബാധകമല്ല. നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിൽ അധിക ചാർജിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

പ്രീപെയ്ഡ് ഇൻസ്ട്രുമെൻ്റ്സായ കാർഡ്, വാലറ്റ് മുതലായവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്‍റർചേഞ്ച് ഫീസ് ഈടാക്കുന്നത്. ഇടപാട് മൂല്യത്തിന്‍റെ 1.1% ഇടപാട് നിരക്ക് ഈടാക്കാനാണ് തീരുമാനം. ഇന്‍റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്മെന്‍റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടപാടുകൾ സ്വീകരിക്കൽ, പ്രോസസ്സ് ചെയ്യൽ, അംഗീകാരം നൽകൽ എന്നിവയ്ക്കുള്ള ചെലവുകൾക്കാണ് ഇത് ഈടാക്കുന്നത്. 

പിപിഐ ഉപയോക്താക്കൾ ഇനി 15 ബേസ് പോയിന്‍റ് വോളാറ്റ് ലോഡിംഗ് സേവന ചാർജ് ബാങ്കിന് നൽകേണ്ടിവരും. എന്നാൽ വ്യക്തികൾക്കിടയിലോ വ്യക്തികളും കടക്കാരും തമ്മിലോ ബിസിനസ്സിനായി നിരക്ക് ഈടാക്കേണ്ട ആവശ്യമില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments