Monday, May 29, 2023
spot_img
HomeNewsKeralaമേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പകരം യു.ഷറഫലി

മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; പകരം യു.ഷറഫലി

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് മേഴ്സിക്കുട്ടൻ. പ്രസിഡന്‍റിനൊപ്പം സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചു. കായിക മന്ത്രി രാജി സ്വീകരിച്ചു. പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയെ പ്രഖ്യാപിച്ചു.

സ്പോർട്സ് കൗൺസിലിൽ ഏറെ നാളായി നിലനിൽക്കുന്ന ആഭ്യന്തര തർക്കത്തെ തുടർന്ന് മേഴ്സിക്കുട്ടന്‍റെ രാജി സർക്കാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്സിക്കുട്ടനെ മാറ്റാൻ തീരുമാനിച്ചത്. സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്‍റ് ഒ.കെ.വിനീഷ്, അംഗങ്ങളായ ജോർജ് തോമസ്, ഐ.എം.വിജയൻ, റഫീഖ്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ വി.സുനിൽകുമാർ, എസ്. രാജീവ്, എം.ആർ. രഞ്ജിത്ത് എന്നിവരോടും സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു.

2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേറ്റത്. 2024 ഏപ്രില്‍ വരെയായിരുന്നു മേഴ്സിക്കുട്ടന്റെ കാലാവധി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments