Monday, May 29, 2023
spot_img
HomeSportsഅർജന്‍റീനയ്ക്കായി നൂറാം ഗോൾ സ്വന്തമാക്കി മെസ്സി; മുട്ടുകുത്തി കുറസോ

അർജന്‍റീനയ്ക്കായി നൂറാം ഗോൾ സ്വന്തമാക്കി മെസ്സി; മുട്ടുകുത്തി കുറസോ

ബ്യൂനസ് ഐറിസ്: അർജന്‍റീന ദേശീയ ടീമിനായി കരിയറിലെ 100-ാം ഗോൾ നേടി ലയണൽ മെസി. ദുർബലരായ കുറസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് മെസി പരാജയപ്പെടുത്തിയത്. മെസി ഹാട്രിക് നേടി. 20-ാം മിനിറ്റിലെ ആദ്യ ഗോളോടെയാണ് മെസി അർജന്‍റീനയ്ക്കായുള്ള നൂറാം ഗോള്‍ കരസ്ഥമാക്കിയത്.

174 മത്സരങ്ങളിൽ നിന്നാണ് മെസി 100 ഗോളുകൾ നേടിയത്. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യപകുതിയിൽ അഞ്ച് ഗോളിന്‍റെ ലീഡ് നേടിയ അർജന്‍റീന രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി.

നിക്കോളാസ് ഗോൺസാലസ്, എൻസോ ഫെർണാണ്ടസ്, ഏഞ്ചൽ ഡി മരിയ, ഗോൺസാലോ മോണ്ടിയൽ എന്നിവരാണ് അർജന്‍റീനയ്ക്കായി ഗോൾ നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പനാമയ്ക്കെതിരെ നടന്ന മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments