നിയമനം നടത്താനായി പോസ്റ്റുകള്‍  സൃഷ്ടിക്കാനാകില്ല;  ധനമന്ത്രി തോമസ് ഐസക്

നിയമനം നടത്താനായി പോസ്റ്റുകള്‍  സൃഷ്ടിക്കാനാകില്ല;  ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നിയമനം നടത്താനായി പോസ്റ്റുകല്‍ സൃഷ്ടിക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.  ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞു. എങ്കിലും സംസ്ഥാനത്ത് അക്രമം ഉണ്ടാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ് ചിലരെന്ന് ധനമന്ത്രി പറഞ്ഞു. 

''കൂടുതല്‍ പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടു. കൂടുതല്‍ പോസ്റ്റ് ഉണ്ടാക്കി. ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു; ലിസ്റ്റ് നീട്ടി. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ തന്നെ നിയോഗിച്ചു. ഓരോ പ്രശ്നത്തിലും സര്‍ക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ''യെന്ന് മന്ത്രി ചോദിച്ചു.

ഈ വിഷയം അക്രമത്തിനുള്ള വേദിയാക്കി വളര്‍ത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. യുഡിഎഫ് 5000 ല്‍ അധികം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. പിന്നെ എന്തിന്റെ അട്,്താനത്തിലാണ് കോണ്‍്ഗ്രസ് സമരം ചെയ്യുന്നതെന്നും തോമസ് ഐസക് ചോദിച്ചു.