ഷെയിന്‍ നിഗം നായകനാകുന്ന സിനിമയിൽ പിന്നണി ഗായകൻ ലാലേട്ടൻ.

യുവനിര താരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒരു ഗാനം ആലപിക്കുന്നത്.

ഷെയിന്‍ നിഗം നായകനാകുന്ന സിനിമയിൽ പിന്നണി ഗായകൻ ലാലേട്ടൻ.

മലയാളികളുടെ പ്രിയ താരം മോഹൻലാൽ ഇതിനകം നിരവധി സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ മലയാള ചിത്രത്തില്‍ വീണ്ടും പിന്നണി ഗായകൻ ആകാൻ ഒരുങ്ങുകയാണ് സൂപ്പര്‍ താരം.

യുവനിര താരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒരു ഗാനം ആലപിക്കുന്നത്. ഷെയിന്‍ നിഗത്തിന് ഒപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായിഎത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാമത് ബില്‍ബോര്‍ഡ് കോട്ടയം നസീര്‍ പുറത്തിറക്കി. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12 ത് മാൻ എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്.