നഗരത്തെ പിടിച്ചടക്കി വാനരസംഘം; മധുരം നൽകി മടുത്ത് നാട്ടുകാർ
കൊവിഡിന് പിന്നാലെ അടച്ചിടലുകള്‍ സജീവമായതോടെ എല്ലാ മേഖലയിലേക്കും കുരങ്ങന്മാരെത്തി. തെരുവകളിലും വീടുകളിലും കുരങ്ങന്മാരുടെ ഭക്ഷണം തേടിയുള്ള ശല്യം

കുരങ്ങന്മാര്ക്കായി ആഘോഷങ്ങള്‍ വരെ സംഘടിപ്പിച്ചിരുന്ന നഗരവാസികൾ ഇപ്പോൾ കുരങ്ങ് ശല്യത്തിൽ വലഞ്ഞിരിക്കുകയാണ്. തായ്ലാന്‍ഡിലെ ലോപ്ബുരി നഗരമാണ് ഏതാണ്ട് പൂര്‍ണമായും വാനരന്മാരുടെ പിടിയിലായത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്താതായതോടെയാണ് കുരങ്ങന്മാർ നാട് കയ്യേറിയത്.
കൊവിഡിന് പിന്നാലെ അടച്ചിടലുകള്‍ സജീവമായതോടെ എല്ലാ മേഖലയിലേക്കും കുരങ്ങന്മാരെത്തി. തെരുവകളിലും വീടുകളിലും കുരങ്ങന്മാരുടെ ഭക്ഷണം തേടിയുള്ള ശല്യം അധികരിച്ചതിന് പിന്നാലെ തദ്ദേശീയര്‍ കുരങ്ങന്മാര്ക്ക് ഭക്ഷണം നല്കി തുടങ്ങി. വിലക്കുറവില്‍ ലഭിക്കുന്ന മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകളും പലഹാരങ്ങളും ഇവയ്ക്ക് തീറ്റയായി നൽകിയിരുന്നു. ഇതോടെ ഇവ കൂടുതല്‍ ഊര്‍ജസ്വലരായി ആക്രമണം തുടങ്ങിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.