Wednesday, March 22, 2023
spot_img
HomeHealth & Lifestyleകൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തി അറിയിക്കണം; ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം

കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തി അറിയിക്കണം; ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം

ആലപ്പുഴ: പൊതുജനാരോഗ്യ നിയമലംഘനങ്ങൾക്ക് പുറമേ, ഓരോ പ്രദേശത്തുമുള്ള മറ്റ് നിയമ ലംഘനങ്ങൾ കൂടി ആരോഗ്യ പ്രവർത്തകർ കണ്ടെത്തി അറിയിക്കണം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ, ഗാർഹിക പീഡനം, ശൈശവ വിവാഹം, ബാലാവകാശ ലംഘനങ്ങൾ, ബാലവേല, മുതിർന്ന പൗരൻമാർക്കെതിരായ അതിക്രമങ്ങൾ, ഭിന്നശേഷിക്കാർ നേരിടുന്ന നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തേണ്ടത്. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ നീക്കം.

പൊതുജനാരോഗ്യം, പെൺ ഭ്രൂണഹത്യ, സിഗരറ്റ്, പുകയില ഉൽപന്നങ്ങളുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്തം മാത്രമാണ് ആരോഗ്യ പ്രവർത്തകർക്കുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments