ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അമ്മ കാമുകന് വിറ്റു

ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങി അമ്മ കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്‍കി.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അമ്മ കാമുകന് വിറ്റു

പത്തനംതിട്ട: ആറന്മുളയില്‍ 13 വയസുള്ള മകളെ പണം വാങ്ങി അമ്മ കാമുകനും കാമുകന്റെ സുഹൃത്തിനുമായി നല്‍കി. പെണ്‍കുട്ടിയെ അമ്മ ഇവര്‍ക്കു വിറ്റതാണെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ഒപ്പമായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു. അമ്മയ്‌ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ടിപ്പര്‍ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകന്‍.