back to top
Saturday, December 14, 2024
Google search engine
HomeLatest Newsപ്രശസ്ത ചലച്ചിത്ര സംയോജകൻ നിഷാദ് യൂസഫ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംയോജകൻ നിഷാദ് യൂസഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത ഫിലിം എഡിറ്റർ നിഷാദ് യൂസഫ് (43) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ കൊച്ചി പനമ്പള്ളി ന​ഗറിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. മികച്ച ചിത്രസംയോജകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 2022ൽ തല്ലുമാല എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് പുരസ്കാരം ലഭിച്ചത്.

ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂൾഫ്, ഓപ്പറേഷൻ ജാവ, വൺ, ചാവേർ, രാമചന്ദ്ര ബോസ് ആൻഡ് കോ, ഉടൽ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, അഡി​ഗോസ് അമി​ഗോ, എക്സിറ്റ് എന്നിവയാണ് നിഷാദ് ചിത്രസംയോജനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്ലിൻ ​ഗഫൂറിന്റെ ആലപ്പുഴ ജിംഖാന എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments