Wednesday, March 22, 2023
spot_img
HomeEntertainmentതിയ്യേറ്ററില്‍ നിന്നുള്ള സിനിമാ അവലോകനങ്ങൾ വിലക്കും; ഒ.ടി.ടി റിലീസുകൾക്കും നിയന്ത്രണം

തിയ്യേറ്ററില്‍ നിന്നുള്ള സിനിമാ അവലോകനങ്ങൾ വിലക്കും; ഒ.ടി.ടി റിലീസുകൾക്കും നിയന്ത്രണം

കൊച്ചി: തിയേറ്റർ കോമ്പൗണ്ടിൽ നിന്നുള്ള സിനിമാ അവലോകനങ്ങൾ നിരോധിക്കാൻ ധാരണ. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ അസോസിയേഷനാണ് തീരുമാനം എടുത്തത്.
ഒ.ടി.ടി റിലീസുകൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി.

ഏപ്രിൽ ഒന്നു മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടി റിലീസ് അനുവദിക്കൂ. 42 ദിവസത്തിന് മുമ്പ് ഒടിടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പിട്ട സിനിമകൾക്ക് മാത്രമേ ഇളവ് അനുവദിക്കൂ. തീയറ്ററുകളിൽ നിന്ന് പ്രതികരണങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കാനും ധാരണയായി.

തീയറ്ററിൽ നിന്ന് പുറത്തുവരുന്ന പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് സിനിമകളുടെ മൊത്തത്തിലുള്ള കളക്ഷനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തിയറ്റർ പ്രതികരണങ്ങൾ നിരോധിക്കാൻ തീരുമാനിച്ചത്. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments