തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഭാരം ഒറ്റയ്ക്ക് ഏറ്റെടുക്കാനാവില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും മാറ്റത്തിനായി കൂട്ടക്കലാപം ഉയരുമ്പോഴും കുലുക്കമില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. കനത്ത തോല്‍വിക്ക് പിന്നാലെ ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകള്‍ കെപിസിസി അധ്യക്ഷന്‍ തള്ളുന്നു. പോരാട്ടത്തില്‍ തോറ്റിട്ട് സ്വയം ഇട്ടെറിഞ്ഞ് പോകാനില്ലെന്ന് പറഞ്ഞ്, പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് ഇട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 

സ്വയം മാറില്ലെന്ന നിലപാടെടുക്കുമ്പോഴും മുല്ലപ്പള്ളിയെ മാറ്റുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കും. അസമിലെ തോല്‍വിക്ക് പിന്നാലെ അവിടുത്തെ പിസിസി അധ്യക്ഷന്‍ സ്വയം രാജിവെച്ചാണൊഴിഞ്ഞത്. അതേ മാതൃക മുല്ലപ്പള്ളിയും പിന്തുടരുമെന്നായിരുന്നു എഐസിസി പ്രതീക്ഷ. മുല്ലപ്പള്ളിയെ മാറ്റണമെന്ന് എ ഗ്രൂപ്പ് പരസ്യമായി ആവശ്യപ്പെടും. ഇങ്ങനെ ഉറങ്ങുന്ന ഒരു കെപിസിസി പ്രസിഡന്റിനെ പാര്‍ട്ടിക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവുമായി ഹൈബി ഈഡന്‍ എംപി തന്നെ പരസ്യവിമര്‍ശനം തുടങ്ങിയിട്ടുണ്ട്.