Monday, May 29, 2023
spot_img
HomeNewsമധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്! ലഖ്‌നൗ പുറത്ത്; മുംബൈക്ക് മിന്നും ജയം

മധ്‍വാളിന് അഞ്ച് റണ്ണിന് 5 വിക്കറ്റ്! ലഖ്‌നൗ പുറത്ത്; മുംബൈക്ക് മിന്നും ജയം

ചെ​ന്നൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് 2023 സീ​സ​ണ്‍ എ​ലി​മി​നേ​റ്റ​റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം. ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നെ 81 റ​ണ്‍​സി​നാണ് മും​ബൈയെ കീ​ഴ​ട​ക്കി​യത് . സ്കോ​ർ മും​ബൈ: 182-8 (20), ല​ക്നോ 101 (16.3).

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ​ക്ക് ആ​ദ്യ വി​ക്ക​റ്റ് സ്കോ​ർ 30ൽ ​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ ന​ഷ്ട​പ്പെ​ട്ടു. 10 പ​ന്തി​ൽ 11 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ ന​വീ​ൻ ഉ​ൾ ഹ​ഖ് പു​റ​ത്താ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നും (12 പ​ന്തി​ൽ 15) പുറത്തായി.

മൂ​ന്നാമതായി ക്രീ​സി​ലെ​ത്തി​യ കാ​മ​റൂ​ണ്‍ ഗ്രീ​നും (23 പ​ന്തി​ൽ 41),സൂ​ര്യ​കു​മാ​ർ യാ​ദ​വും (20 പ​ന്തി​ൽ 33) ചേ​ർ​ന്ന് മും​ബൈ സ്കോ​ർ 100 ക​ട​ത്തി. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 38 പ​ന്തി​ൽ 66 റ​ണ്‍​സ് നേ​ടി.

22 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി​യ തി​ല​ക് വ​ർ​മ​യും 12 പ​ന്തി​ൽ 23 റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ നേ​ഹ​ൽ വ​ധീ​ര​യു​മാ​ണ് മും​ബൈ ഇ​ന്നിം​ഗ്സി​ൽ പി​ന്നീ​ട് ചെ​റു​ത്തു​നി​ന്ന​ത്. രോ​ഹി​ത്, ഗ്രീ​ൻ, സൂ​ര്യ​കു​മാ​ർ, തി​ല​ക് വ​ർ​മ എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യ ന​വീ​ൻ ഉ​ൾ ഹ​ഖാ​ണ് ല​ക്നോ​യു​ടെ ബൗ​ളിം​ഗ് ആ​ക്ര​മ​ണം മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​ത്. 

മറുപടി ബാറ്റിംഗില്‍ പവര്‍പ്ലേയ്‌ക്കിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ രണ്ട് വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് വീഴ്‌ത്തി. 6 പന്തില്‍ 3 നേടിയ പ്രേരക് മങ്കാദിനെ ആകാശ് മധ്‌വാളും 13 പന്തില്‍ 19 നേടിയ കെയ്‌ല്‍ മെയേഴ്‌സിനെ ക്രിസ് ജോര്‍ദാനും ഡ്രസിംഗ് റൂമിലേക്ക് പറഞ്ഞയച്ചു. ഇതിന് ശേഷം ഒന്നിച്ച മാര്‍ക്കസ് സ്റ്റോയിനിസും ക്രുനാല്‍ പാണ്ഡ്യയും ചുമതല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും ക്രുനാലിനെ മടക്കി പീയുഷ് ചൗളയും ആയുഷ് ബദോനിയെയും(7 പന്തില്‍ 1), നിക്കോളാസ് പുരാനേയും(1 പന്തില്‍ 0) പുറത്താക്കി ആകാശ് മധ്‍വാളും കനത്ത നാശം വിതച്ചു. ഇതോടെ 9.5 ഓവറില്‍ 74-5 എന്ന നിലയില്‍ ലഖ്‌നൗ തകർന്നു. 

ഒരറ്റത്ത് മാർക്കസ് സ്റ്റോയിനിസ് കാലുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ ടിം ഡേവിഡിന്‍റെ പന്തില്‍ ഇഷാന്‍ കിഷന്‍റെ സ്റ്റംപിംഗ് വഴിത്തിരിവായി. 27 പന്തില്‍ 40 റണ്ണെടുത്താണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കൃഷ്ണപ്പ ഗൗതമും(3 പന്തില്‍ 2) അനാവാശ്യ ഓട്ടത്തില്‍ ​റണ്ണൗട്ടായി. രവി ബിഷ്ണോയിയെ 15-ാം ഓവറില്‍ പുറത്താക്കി മധ്‍വാള്‍ നാല് വിക്കറ്റ് തികച്ചു. ഇതേ ഓവറില്‍ ദീപക് ഹൂഡയും(13 പന്തില്‍ 15) റണ്ണൗട്ടായി. അവസാനക്കാരന്‍ മൊഹ്‍സീന്‍ ഖാന്‍റെ(0) കുറ്റി തെറിപ്പിച്ച് അഞ്ച് വിക്കറ്റ് തികച്ച മധ്‍വാള്‍ മുംബൈക്ക് 81 റണ്‍സിന്‍റെ കൂറ്റന്‍ ജയം സമ്മാനിക്കുകയായിരുന്നു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments