Monday, May 29, 2023
spot_img
HomeSportsഹൈദരാബാദും ബംഗളൂരുവും തോറ്റു, മുംബൈ പ്ലേ ഓഫിൽ

ഹൈദരാബാദും ബംഗളൂരുവും തോറ്റു, മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ മും​ബൈ ഇ​ന്ത്യ​ൻ​സ് പ്ലേ ​ഓ​ഫി​ൽ സ്ഥാ​നം നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു വി​രാ​ട് കോ​ഹ്ലി​യു​ടെ സെ​ഞ്ച്വ​റി​യു​ടെ (പു​റ​ത്താ​കാ​തെ 61 പ​ന്തി​ൽ 101) ബ​ല​ത്തി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 197 റ​ൺ​സ് എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്ത് ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ സെ​ഞ്ച്വ​റി (പു​റ​ത്താ​കാ​തെ 52 പ​ന്തി​ൽ 104 റ​ൺ​സ്) മി​ക​വി​ൽ 19.1 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. 

നേ​ര​ത്തെ വി​രാ​ട് കോ​ഹ്‌​ലി​യും ഫാ​ഫ് ഡു​പ്ലെ​സി​യും ചേ​ർ​ന്ന് ബം​ഗ​ളൂ​രു​വി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും കോ​ഹ്‌​ലി ബം​ഗ​ളൂ​രു​വി​ന് പൊ​രു​താ​വു​ന്ന സ്കോ​ർ സ​മ്മാ​നി​ച്ചു. ഗു​ജ​റാ​ത്തി​ന് വേ​ണ്ടി വി​ജ​യ് ശ​ങ്ക​ർ 35 പ​ന്തി​ൽ 53 റ​ൺ​സ് നേ​ടി പു​റ​ത്താ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഗു​ജ​റാ​ത്തി​നെ ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ശു​ഭ്മാ​ൻ ഗി​ല്ലും വി​ജ​യ് ശ​ങ്ക​റു​മാ​ണ് (35 പ​ന്തി​ൽ 53 റ​ൺ​സ്) വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്.

നേരത്തെ നടന്ന മത്സരത്തിൽ ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 200 റ​ൺ​സി​ന്‍റെ വി​ജ​യ​ ല​ക്ഷ്യം കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ 12 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ മും​ബൈ മ​റി​ക​ട​ന്നു. ലീ​ഗി​ൽ മും​ബൈ​യ്ക്ക് 15 പോ​യി​ന്‍റാ​യി. അതോടെ പ്ലേ ഓഫിലേയ്ക്ക് അവർ വാതിൽ തുറന്നു.

പോ​യി​ന്‍റ് ടേ​ബി​ളി​ലെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി കാ​ത്തി​രു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഇ​തോ​ടെ ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​യി.

ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഹൈ​ദ​രാ​ബാ​ദി​നെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. പു​തു​മു​ഖ താ​രം വി​വ്രാ​ന്ത് ശ​ർ​മ(69), മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ(83) എ​ന്നി​വ​ർ ടീ​മി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ഈ ​സ​ഖ്യം 140 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ അ​തി​ഥി​ക​ളു​ടെ സ്കോ​ർ 200 ക​ട​ക്കു​മെ​ന്ന് ഏ​വ​രും ഉ​റ​പ്പി​ച്ചു. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments