Wednesday, February 8, 2023
spot_img
HomeNewsKeralaഅനിൽ ആന്‍റണിക്കും കോൺഗ്രസിനുമെതിരെ എം.വി ഗോവിന്ദൻ

അനിൽ ആന്‍റണിക്കും കോൺഗ്രസിനുമെതിരെ എം.വി ഗോവിന്ദൻ

കണ്ണൂർ: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ നയത്തിന്‍റെ ഉത്പന്നമാണ് അനിൽ ആന്‍റണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപി മാനസികാവസ്ഥയുള്ള സുധാകരന്‍റെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

“ആർഎസ്എസ് അനുഭാവ നിലപാട് സ്വീകരിച്ച്, കോൺഗ്രസിൽ ചേർന്നവരെ ബിജെപിയിൽ ചേർക്കാനുള്ള മാനസികാവസ്ഥയാണ് കെപിസിസി ഉൾപ്പെടെ സൃഷ്ടിക്കുന്നത്. ഇത് അതിന്‍റെ ഉൽപ്പന്നമായി കണ്ടാൽ മതി. ഓരോ വിഷയത്തിലും നടത്തുന്ന പ്രതികരണങ്ങളിൽ ദാർശനിക ഉള്ളടക്കം ഉണ്ടായിരിക്കണം. തനിക്ക് ഇഷ്ടപ്പെടാത്തത് ആരും കാണരുതെന്നത് സ്വേച്ഛാധിപത്യ നിലപാടാണെന്നും” എം.വി ഗോവിന്ദൻ പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററിയെ എതിര്‍ത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ തന്നെ അനിൽ ആന്റണിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. തുടർന്ന് അദ്ദേഹം കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു. രാജിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തി. കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ചാണ് അനിലിന്‍റെ രാജി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments