കോട്ടയം: 2024-ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
എസ്.കെ. വസന്തന്‍ ചെയര്‍മാനും ഡോ. ടി.കെ. നാരായണന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളും സി.പി. അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
രചനാ ശൈലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ജീവിതയാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകതയുടെ രസതന്ത്രപ്രവര്‍ത്തനത്തിലൂടെ മികച്ച സാഹിത്യ സൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എഴുത്തുകാരനാണ്എന്‍.എസ്. മാധവനെന്ന് അദ്ദേഹം മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കറും വാര്‍ത്താ മ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.