ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര വളരെ അടുപ്പമുള്ളവർ മാത്രം പങ്കെടുത്ത ഒരു ചടങ്ങിൽ വിവാഹിതനായി. ഹരിയാനയിലെ സോണിപത് ജില്ലയിലെ ലാഡ്‌സോളി ഗ്രാമത്തിൽ നിന്നുള്ള ഹിമാനി മോറിനെയാണ് നീരജ് വിവാഹം കഴിച്ചത്.ഇപ്പോൾ, മാലോകർക്ക് അറിയേണ്ടത് നീരജിന് എത്ര സ്ത്രീധനം ലഭിച്ചിരിക്കും എന്ന വിഷയമാണ്.
വിവാഹത്തിന് ശേഷം 27 കാരിയായ നീരജ് ചടങ്ങിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സമൂഹത്തിൻ്റെ അനുഗ്രഹം തേടുകയും ചെയ്തു. നീരജ് ചോപ്ര എത്ര സ്ത്രീധനം വാങ്ങിയെന്ന് അറിഞ്ഞാൽ ഒരാൾ അത്ഭുതപ്പെടും.
ദൈനിക് ഭാസ്‌കർ ദിനപത്രത്തിൻ്റെ റിപ്പോർട്ട് പ്രകാരം, നീരജ് കേവലം ഒരു രൂപ മാത്രമാണ് സ്ത്രീധനമായി സ്വീകരിച്ചതെന്നാണ്. ഈ തുകയ്ക്ക് പുറമെ, സ്ത്രീധനമോ വസ്ത്രങ്ങളോ സാധനങ്ങളോ ഉൾപ്പെടെ മറ്റ് ഒരു സമ്മാനങ്ങളും സ്വീകരിച്ചിട്ടില്ലായെന്ന് ഹിമാനിയുടെ പിതാവ് ചന്ദ്രം മോറും അമ്മ മീനയും പറഞ്ഞു. വിവാഹം ഹരിയാൻവി വസ്ത്രധാരണരീതി അനുസരിച്ചായിരുന്നു. പുരുഷന്മാർ ധോത്തി-കുർത്തകൾ ധരിച്ചപ്പോൾ, സ്ത്രീകൾ ഘാഗ്ര, ദാമൻ, കാന്തി എന്നിവ ധരിച്ചിരുന്നു. ഹിമാചൽ പ്രദേശിലാണ് ചടങ്ങ് നടന്നത്.
ജനുവരി 14 ന് മോതിരം കൈമാറൽ ചടങ്ങും, ജനുവരി 15 ന് ഹൽദി ചടങ്ങും, തുടർന്ന് മെഹന്തി, ഡിജെ നൈറ്റ് എന്നിവയും നടന്നു. ജനുവരി 16 ന് ഉച്ചയ്ക്ക് വിവാഹത്തിന് ശേഷം വൈകുന്നേരം വിടവാങ്ങൽ ചടങ്ങും നടന്നു. ഇരു കുടുംബങ്ങളും ഉൾപ്പെടെ ആകെ 60 പേർ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ഒരു ഇടത്തരം കുടുംബാംഗമായ ഹിമാനി ഡൽഹി യൂണിവേഴ്സിറ്റിയിലെ മിറാൻഡ ഹൗസിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും ഫിസിക്കൽ എഡ്യൂക്കേഷനിലും ബിരുദം നേടിയിട്ടുണ്ട്.
മക്കോർമാക്ക് ഇസെൻബർഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് സ്പോർട്സ് മാനേജ്മെന്റിലും അഡ്മിനിസ്ട്രേഷനിലും സയൻസിൽ ബിരുദാനന്തര ബിരുദം നേടുകയാണ് അവർ.
ഒരു ടെന്നീസ് കളിക്കാരി എന്ന നിലയിൽ, ഫ്രാങ്ക്ലിൻ പിയേഴ്സ് യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം അസിസ്റ്റന്റ് കോച്ചായി അവർ ജോലി ചെയ്തിട്ടുണ്ട്.