കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം

മെയ് മാസത്തില്‍ വാക്‌സിന്‍ എടുക്കുന്ന ന്യൂ ജേഴ്‌സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം

ന്യൂ ജേഴ്‌സി: മെയ് മാസത്തില്‍ വാക്‌സിന്‍ എടുക്കുന്ന ന്യൂ ജേഴ്‌സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി.  21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്‌സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചരിക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് കൊവിഡ് വാക്‌സിന്‍ എത്തിക്കുന്നതിനാണ് ഈ വ്യത്യസ്ത ആശയം. 

വാക്‌സിനേഷന്‍ സ്വീകരിച്ച കാര്‍ഡുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്‌സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന് വാക്ക് ഇന്‍ അപ്പോയിന്റ്‌മെന്റുകളും മെഗാ ക്യാപുകളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്. ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി. പ്രാന്ത പ്രദേശങ്ങളിലും വാക്‌സിന്‍ സംബന്ധിച്ചുള്ള വിവരം എത്തിക്കാനും ന്യൂ ജേഴ്‌സി ശ്രമിക്കുന്നുണ്ട്.