Tuesday, July 16, 2024
HomeNewsനിതീഷ് കുമാർ വീണ്ടും നിറം മാറി,എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് സ്ഥാനമേൽക്കും

നിതീഷ് കുമാർ വീണ്ടും നിറം മാറി,എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് സ്ഥാനമേൽക്കും

പട്‌ന: . മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ രാജിവച്ചു. ഇതോടെ ബിഹാറില്‍ മഹാഘ്ടബന്ധൻ സര്‍ക്കാര്‍ വീണു. ജെഡിയുവിൻ്റെ നിയമസഭാ കക്ഷി യോഗത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകീട്ട് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിതീഷിനൊപ്പം കോണ്‍ഗ്രസ് ചിലഎം.എല്‍.എമാരും കൂറുമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.യു, ആര്‍.ജെ.ഡി കക്ഷികളും എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. നിതീഷ് എന്‍.ഡി.എയിലേക്ക് പോകുകയാണെങ്കില്‍ അധികാരം നഷ്ടമാകാതെ നോക്കാനുള്ള തന്ത്രങ്ങളുമായി എതിര്‍ ക്യാംപും സജീവമായിരുന്നു. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതിന്‍ റാം മാഞ്ചിയെ എന്‍.ഡി.എയില്‍നിന്ന് അടര്‍ത്തിമാറ്റി മുഖ്യമന്ത്രി പദവി വാഗ്ദാനംചെയ്ത് കൂടെ നിര്‍ത്താന്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും നീക്കം നടത്തുന്നുണ്ട്. ഇതിന് കോണ്‍ഗ്രസ് പിന്തുണയമുണ്ട്. നിതീഷിൻ്റെ കൂടെയുള്ള എം.എല്‍.എമാരെ വരുതിയിലാക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആര്‍.ജെ.ഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ബിഹാറിലെ ഭരണമുന്നണിയിലെ വിള്ളല്‍ പ്രകടമാക്കി വെള്ളിയാഴ്ചത്തെ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിതീഷ് തനിച്ചാണ് പങ്കെടുത്തത്. ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് വിരുന്നിനെത്തിയില്ല.
പുതിയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവ്, നിതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കാന്‍ സോണിയാഗാന്ധി വിളിച്ചപ്പോഴും നിതീഷ് ഫോണെടുത്തിരുന്നില്ല.

ഒരുകാലത്ത് എന്‍.ഡി.എയുടെ ഭാഗമായിരുന്ന നിതീഷ് മോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്നണി വിടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഒപ്പംബിഹാറില്‍ വിശാലസഖ്യം ചേര്‍ന്ന് മുഖ്യന്ത്രിയായി. ഇതിനിടെ വീണ്ടും മുന്നണി പിളര്‍ത്തി ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി. ശേഷം വീണ്ടും വിശാലമതേതര ചേരി രൂപീകരിച്ചു. ഇതിനിടെയാണ് വീണ്ടും സംഘ്പരിവാര്‍ ആലയത്തിലേക്ക് പോകാന്‍ നില്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായി പരിഗണിക്കപ്പെട്ട പേരായിരുന്നു നിതീഷിൻ്റേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments