Thursday, March 30, 2023
spot_img
HomeNewsKeralaരമയ്ക്ക് മേല്‍ ആരും കുതിര കയറാന്‍ വരേണ്ട, യുഡിഎഫ് സംരക്ഷിക്കും: വിഡി സതീശൻ

രമയ്ക്ക് മേല്‍ ആരും കുതിര കയറാന്‍ വരേണ്ട, യുഡിഎഫ് സംരക്ഷിക്കും: വിഡി സതീശൻ

തിരുവനന്തപുരം: ആർ.എം.പി എം.എൽ.എ കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയിട്ടും കെ.കെ രമയ്ക്കെതിരെ ആക്രോശിച്ച് സി.പി.എം വരികയാണ്. സോഷ്യൽ മീഡിയയിലൂടെ രമയ്ക്കെതിരെ ആരോപണവുമായി എംഎൽഎ തന്നെ രംഗത്തെത്തി. പരിക്കേറ്റവർക്ക് പ്ലാസ്റ്റർ നൽകുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറൽ ആശുപത്രി എന്ന ചോദ്യത്തിന് ആരോഗ്യമന്ത്രി മറുപടി പറയണം. കെ.കെ രമയെ അപമാനിക്കാനുള്ള ഒരവസരവും സി.പി.എം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. യുഡിഎഫ് ഒന്നിച്ച് നിന്ന് അവരെ സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിച്ചതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് എന്ന കാര്യം മറക്കരുതെന്നും സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ ബഹളമുണ്ടാക്കാൻ 10 എം.എൽ.എമാരെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്. എന്നിട്ടാണ് അവർ ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിധി സർക്കാരിനും നഗരസഭയ്ക്കുമുള്ള തിരിച്ചടിയാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം നടത്തിയ പ്രസ്താവനകൾക്ക് അടിവരയിടുന്നതാണ് ഹരിത ട്രൈബ്യൂണലിന്‍റെ തീരുമാനം. 2020ൽ ഇറക്കിയ ഉത്തരവിലൂടെ മാലിന്യ നിർമാർജനത്തിന്‍റെ ചുമതല സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്. എന്നാൽ സർക്കാരും നഗരസഭയും കഴിഞ്ഞ മൂന്ന് വർഷമായി മാലിന്യം നീക്കം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. അവരുടെ പരാജയത്തിനുള്ള പിഴ ജനങ്ങളിൽ നിന്ന് ഈടാക്കാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്ന് പിഴയടച്ച് കരാറുകാരെ രക്ഷിക്കാനാണ് സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസിനെ ഉപയോഗിച്ച് ബന്ധുക്കളായ ക്രിമിനലുകളെ രക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments