തിരുവനന്തപുരം മെഡി. കോളേജില്‍ ഇതര ചികിത്സകള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവ് 

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കൊവിഡ് ഇതര ചികിത്സകളും നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം മെഡി. കോളേജില്‍ ഇതര ചികിത്സകള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവ് 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് ഇതര ചികിത്സകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കൊവിഡ് ഇതര ചികിത്സകളും നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. അടിയന്തരമല്ലാത്ത സാഹചര്യത്തില്‍ കിടത്തി ചികിത്സയില്‍ ഉള്ള കൊവിഡ് ഇതര രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണം.കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ ഉത്തരവിറക്കിയത്. 

250 ഐസിയു കിടക്കകളും 100 വെന്റിലേറ്ററുകളും കൊവിഡ് ചികിത്സയ്ക്ക് ആയി മാത്രം മാറ്റണം. തീവ്ര പരിചരണം ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ സിഎഫ്എല്‍ടി സികളിലേക്ക് അയക്കണം. കൊവിഡ് ചികിത്സയ്ക്ക് 700 കിടക്കകള്‍ കൂടി ഉടന്‍ തയ്യാറാക്കണം. കൊവിഡ് ഇതര രോഗികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് അയക്കണം എന്നിങ്ങനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍.