back to top
Monday, January 20, 2025
Google search engine
HomeLatest Newsവി.ഡി സതീശനെ ഒഴിവാക്കി മന്നം ജയന്തി ആഘോഷ പരിപാടിയിൽ രമേശ് ചെന്നിത്തല; നയം വ്യക്തമാക്കി എൻഎസ്എസ്

വി.ഡി സതീശനെ ഒഴിവാക്കി മന്നം ജയന്തി ആഘോഷ പരിപാടിയിൽ രമേശ് ചെന്നിത്തല; നയം വ്യക്തമാക്കി എൻഎസ്എസ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കി മന്നം ജയന്തി ആഘോഷ പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ച് എൻ എസ് എസ്. മന്നം ജയന്തിയാഘോഷത്തിൽ മുഖ്യപ്രഭാഷകൻ്റെ റോളാണ് ചെന്നിത്തലയ്ക്കുള്ളത്.

വി ഡി സതീശനോടുള്ള എതിർപ്പ് എൻ എസ് എസ് ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ സതീശനെ അംഗീകരിക്കുന്നില്ലെന്ന പരസ്യ പ്രഖ്യാപനമാണ് എൻ എസ് എസ് പരോക്ഷമായി പ്രഖ്യാപിക്കുന്നത് . പാർട്ടി പിടിക്കാനുള്ള സതീശൻ്റെ നീക്കത്തിന് തിരിച്ചടിയാണ് എൻ എസ്. എസ് നിലപാട്. സതീശനെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന സന്ദേശം കൂടിയാണ് എൻ.എൻ.എസ് കോൺഗ്രസിന് നൽകുന്നത്.

അതേസമയം 2013 ലെ താക്കോൽ സ്ഥാന വിവാദത്തെ തുടർന്ന് രമേശ് ചെന്നിത്തലയും എൻ എസ് എസും അകൽച്ചയിലായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന വിവാദമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments