Wednesday, March 22, 2023
spot_img
HomeNewsKeralaഇ-സഞ്ജീവനി പോർട്ടൽ വഴി വനിതാ ഡോക്ടർക്ക് മുൻപിൽ നഗ്നതാ പ്രദർശനം; ഇരുപത്തൊന്നുകാരൻ പിടിയിൽ

ഇ-സഞ്ജീവനി പോർട്ടൽ വഴി വനിതാ ഡോക്ടർക്ക് മുൻപിൽ നഗ്നതാ പ്രദർശനം; ഇരുപത്തൊന്നുകാരൻ പിടിയിൽ

പത്തനംതിട്ട: ഇ-സഞ്ജീവനി ടെലിമെഡിസിൻ പോർട്ടൽ വഴി വനിതാ ഡോക്ടറുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ശുഹൈബാണ് (21) അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ആറൻമുള പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഇ-സഞ്ജീവനി ടെലിമെഡിസിൻ പോർട്ടലിൽ രോഗിയുടെ പേരിൽ ലോഗിൻ ചെയ്ത പ്രതി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ മുന്നിലാണ് നഗ്നതാ പ്രദർശനം നടത്തിയത്. വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു.

ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ വ്യാജ ഐഡി ഉണ്ടാക്കി ഇ-സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments