Wednesday, March 22, 2023
spot_img
HomeEntertainmentനഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

നഴ്‌സുമാർക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പുപറഞ്ഞ് നന്ദമൂരി ബാലകൃഷ്ണ

നഴ്സുമാർക്കെതിരെ നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ഒടിടി പ്ലാറ്റ്ഫോമായ ആഹയ്ക്കായി സംഘടിപ്പിച്ച ‘അൺസ്റ്റോപ്പബിൾ വിത്ത് എൻബികെ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

തെലുങ്ക് സിനിമയിലെ മറ്റൊരു സൂപ്പർതാരം പവൻ കല്യാൺ അതിഥിയായി എത്തിയ എപ്പിസോഡിലാണ് ബാലകൃഷ്ണ നഴ്സുമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ കിടക്കുമ്പോൾ പരിചരിക്കാനെത്തിയ നഴ്സിനെക്കുറിച്ചായിരുന്നു ബാലകൃഷ്ണയുടെ വിവാദ പരാമർശം.

ഈ എപ്പിസോഡ് ഒടിടി പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ബാലയ്യ എന്ന് വിളിക്കുന്ന സൂപ്പർസ്റ്റാറിനെതിരെ നഴ്സുമാരിൽ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് അദ്ദേഹം ക്ഷമാപണവുമായി രംഗത്തെത്തിയത്. താൻ നഴ്സുമാരെ അപമാനിച്ചുവെന്ന് ചിലർ പ്രചരിപ്പിക്കുന്ന തെറ്റായ പ്രചാരണത്തെ ശക്തമായി അപലപിക്കുന്നുവെന്നും തന്‍റെ വാക്കുകൾ മനഃപൂർവ്വം വളച്ചൊടിച്ചതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments