Thursday, March 30, 2023
spot_img
HomeSportsഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര; ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും

മുംബൈ: തുടർച്ചയായ നാലാം തവണയും ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇറങ്ങും.

മറുവശത്ത്, ടെസ്റ്റ് പരമ്പരയിലെ ക്ഷീണം മറക്കാൻ ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പരയിൽ ജയം ആവശ്യമാണ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷമുള്ള ടെസ്റ്റ് പരമ്പരയിലെ തിരിച്ചുവരവ് ഓസ്ട്രേലിയൻ ടീമിന് അൽപ്പം ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇരു ടീമുകൾക്കും പരമ്പര.

രോഹിത് ശർമയുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തിൽ ടീമിനെ നയിക്കുക. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്‍റെ അരങ്ങേറ്റത്തിന് വാങ്കഡെ സാക്ഷ്യം വഹിക്കും. നേരത്തെ 11 ടി20 മത്സരങ്ങളിൽ ഹാർദിക് പാണ്ഡ്യ ടീമിനെ നയിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments