ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: സുരക്ഷാസേന ഭീകരനെ വധിച്ചു 

സെയ്ന പോറ ഏരിയയിലെ കശ്വവ ഗ്രാമത്തിലാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്.

ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: സുരക്ഷാസേന ഭീകരനെ വധിച്ചു 

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേന ഭീകരനെ വധിച്ചു. സെയ്ന പോറ ഏരിയയിലെ കശ്വവ ഗ്രാമത്തിലാണ് സുരക്ഷാസേന യും ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. പ്രദേശവാസികൾക്ക് നേരെ ഭീകരൻ വെടിയുതിർത്തതിന് പിന്നാലെ സുരക്ഷാസേന  തിരച്ചില്‍ ആരംഭിച്ചതു മെന്ന് പോലീസ് പറഞ്ഞു. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ നീക്കത്തില്‍ ഗ്രാമം വളഞ്ഞ ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്. കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഭീകരന്‍ തയ്യാറായില്ല. തുടർന്നാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരനില്‍നിന്ന് തോക്കും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ റാവൽപോറയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാന്റർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.