യുഎഇ: ആറുമാസത്തിലേറേ യു.എ.ഇക്ക് പുറത്തുള്ള റസിഡന്‍റ് വിസ ഉടമകൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാനുള്ള അനുമതിക്കായി അപേക്ഷിക്കാം. അത്തരം താമസക്കാർ ഇത്രയും കാലം രാജ്യത്തിന് പുറത്ത് താമസിച്ചതിന്റെ കാരണം വ്യക്തമാക്കുകയും അതിന്‍റെ തെളിവ് നൽകുകയും വേണം. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ട്രാവൽ ആൻഡ് ടൈപ്പിംഗ് സെന്‍റർ ഏജന്‍റുമാർ സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റിൽ താമസക്കാർക്ക് സേവനത്തിനായി അപേക്ഷിക്കാം. ഈ സേവനത്തിന്‍റെ പേര് ‘6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെർമിറ്റ് ഇഷ്യൂ ചെയ്യുക’ എന്നതാണ്. ഐസിപിയിൽ നിന്ന് അംഗീകാര ഇമെയിൽ ലഭിച്ചതിനുശേഷം മാത്രമേ അപേക്ഷകന് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാൻ കഴിയൂ. അനുമതി പ്രക്രിയയ്ക്ക് ഏകദേശം 5 ദിവസമെടുക്കും.