Wednesday, March 22, 2023
spot_img
HomeNewsNationalഓർഡർ ചെയ്തത് സാനിറ്ററി പാഡ്; ഒപ്പം ചോക്ലേറ്റ് മിഠായിയും നൽകി സ്വിഗ്ഗി

ഓർഡർ ചെയ്തത് സാനിറ്ററി പാഡ്; ഒപ്പം ചോക്ലേറ്റ് മിഠായിയും നൽകി സ്വിഗ്ഗി

ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് ഇന്ന് ഒരു സാധാരണ കാര്യമാണ്. കടയിൽ ദീർഘനേരം ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും എന്നതിനാൽ കൂടുതൽ ആളുകൾ ഈ മാർഗം തിരഞ്ഞെടുക്കുന്നു. എന്നാൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈയിൽ കിട്ടാതെ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിൽ സാനിറ്ററി പാഡ് ഓർഡർ ചെയ്ത സമീറ എന്ന യുവതിയാണ് തന്‍റെ അനുഭവം ട്വീറ്റ് ചെയ്തത്. താൻ സാനിറ്ററി പാഡ് ഓർഡർ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊപ്പം പാക്കറ്റിന്‍റെ അടിയിൽ നിന്ന് ചോക്ലേറ്റ് മിഠായി ലഭിച്ചുവെന്നും സമീറ തന്‍റെ ട്വീറ്റിൽ പറഞ്ഞു.

ഇത് ചെയ്തത് സ്വിഗ്ഗിയാണോ അതോ കടയുടമയാണോ എന്നറിയില്ല എന്നും സമീറ ട്വീറ്റിൽ കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് സ്വിഗ്ഗി തന്നെ പ്രതികരിച്ചിട്ടുണ്ട്. “ഞങ്ങൾ നിങ്ങൾക്ക് ഒരു സന്തോഷകരമായ ദിവസം ലഭിക്കാൻ ആഗ്രഹിക്കുന്നു,” എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments