ആരോഗ്യം മാത്രമല്ല സൗന്ദര്യം നിലനിർത്താനും നെയ്യ് ഉപയോഗിക്കാം

ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളും മിനറലുകളും ചേർന്ന കൂട്ടാണ് നെയ്യ്

ആരോഗ്യം മാത്രമല്ല സൗന്ദര്യം നിലനിർത്താനും  നെയ്യ്  ഉപയോഗിക്കാം

നാം പൊതുവെ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപെടുത്താൻ മടിക്കുന്ന ഒന്നാണ് നെയ്യ്. കാരണം മറ്റൊന്നുമല്ല ശരീരത്തിലെ കൊഴുപ്പ് കൂടാൻ കാരണമാകും എന്നത് തന്നെ. എന്നാൽ ചെറിയ അളവിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് താനും. ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളും മിനറലുകളും ചേർന്ന കൂട്ടാണ് നെയ്യ്.

സൗന്ദര്യ വർദ്ധന പ്രശ്നങ്ങൾക്കും നെയ്യ് ഒരുത്തമ പരിഹാരമാണ്. ഉറക്ക കുറവ് മൂലം കണ്ണുകള്‍ക്ക് താഴെ ഉണ്ടാവുന്ന ഇരുണ്ട വൃത്തങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ് നെയ്യ്. ഇതിനായി കണ്ണുകള്‍ക്ക് ചുറ്റും നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടുകള്‍ വരണ്ടു പോകാതിരിക്കാനായി ദിവസവും ഒരല്‍പം നെയ് പുരട്ടുന്നതും നല്ല ഫലം നൽകുന്നതാണ്.

വിലയേറിയ സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് പകരം പരീക്ഷിക്കാവുന്ന നല്ലൊരു ഉപാധിയാണ് നെയ്യ്. നെയ്യ് തലയിൽ പുരട്ടി കണ്ടീഷനിംഗ് ചെയ്യാനും കഴിയും. ഇത് ഒരു നല്ല മോയിസ്ചറൈസർ കൂടിയാണ്.