Thursday, March 30, 2023
spot_img
HomeNewsKeralaപി.പ്രസാദിന്‍റെ ഇസ്രയേല്‍ യാത്ര സിപിഐ അറിയാതെ; പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടൽ

പി.പ്രസാദിന്‍റെ ഇസ്രയേല്‍ യാത്ര സിപിഐ അറിയാതെ; പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടൽ

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ സന്ദർശനം തീരുമാനിച്ചത് സിപിഐ അറിയാതെ. യാത്രയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടപെട്ട് യാത്ര റദ്ദാക്കി.

മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത് ഇസ്രയേലിലെ കാർഷിക മേഖലയെക്കുറിച്ച് പഠിക്കാനായിരുന്നു. കർഷകർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവരോടൊപ്പമുള്ള യാത്ര ആധുനികവും ചെലവുകുറഞ്ഞതുമായ കാർഷിക രീതികൾ പരിചയപ്പെടുന്നതിനായിരുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ഉത്തരവിറക്കുന്നതിന് മുമ്പ് പാർട്ടിയെ അറിയിക്കാതിരുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ അതൃപ്തിക്ക് കാരണമായി.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ യാതൊരു കൂടിയാലോചനയും ഇല്ലാതെ വിദേശയാത്ര നടത്താൻ തീരുമാനിച്ചെന്നാണ് പാർട്ടി ആരോപിക്കുന്നത്. ആശയപരമായി പാർട്ടിക്ക് വിയോജിപ്പുള്ള ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം പോലും പരിഗണിക്കാതെയാണ് പ്രസാദ് ഇസ്രായേലിലേക്ക് യാത്രയ്ക്ക് ഒരുങ്ങിയതെന്നാണ് ആരോപണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments