Monday, May 29, 2023
spot_img
HomeNewsKeralaപാലക്കാട് യുവാവിൻ്റെ ആത്‍മഹത്യ; ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

പാലക്കാട് യുവാവിൻ്റെ ആത്‍മഹത്യ; ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത കാരണമെന്ന് ഭാര്യ

പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തത് ഓൺലൈൻ റമ്മി കളിച്ചുണ്ടായ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ബാധ്യതയാലെന്ന് ഭാര്യ. 25 പവൻ സ്വർണം വിറ്റാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ വ്യക്തമാക്കി. കളിക്കാനുള്ള പണത്തിനായി ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും വൈശാഖ പറഞ്ഞു.

കോവിഡ് കാലം മുതലാണ് ഗിരീഷ് റമ്മി കളിക്കാൻ തുടങ്ങിയത്.  പിന്നീട് അത് സ്ഥിരമായി. റമ്മിക്ക് അടിമയായപ്പോൾ, റമ്മി കളിക്കാൻ അദ്ദേഹം തന്‍റെ ശമ്പളം മുഴുവൻ വിനിയോഗിച്ചു. വേണ്ടത്ര പണം ലഭിക്കാതായപ്പോൾ ഭാര്യയുടെ സ്വർണം വിറ്റ് റമ്മി കളിക്കാൻ തുടങ്ങി. ഇതിനിടയിൽ അമിതമായി മദ്യപിക്കാനും തുടങ്ങി. ഇതോടെയാണ് കടബാധ്യത വർദ്ധിച്ചത്.

ആത്മഹത്യ ചെയ്യുമെന്ന് ഗിരീഷ് ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും വൈശാഖ അത് ഗൗരവമായി എടുത്തിരുന്നില്ല. പിന്നീട്, റമ്മി കളിക്കുന്നത് നിർത്താൻ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഗിരീഷ് വഴങ്ങാതെ വരുകയും ഭാര്യയെ മർദ്ദിക്കാനും തുടങ്ങി. ഒടുവിൽ കടബാധ്യത സഹിക്കവയ്യാതെയാണ് ഗിരീഷ് ജീവനൊടുക്കിയെന്നും വൈശാഖ പറഞ്ഞു. ഭർത്താവിന്‍റെ മരണത്തോടെ മക്കളുമായി എങ്ങനെ മുന്നോട്ട് പോകണമെന്നറിയാതെ കുഴങ്ങുകയാണ് വൈശാഖ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments