Monday, May 29, 2023
spot_img
HomeEntertainmentകെജിഎഫ് 2വിൻ്റെയും ബാഹുബലിയുടെയും റെക്കോർഡുകൾ തകർത്തെറിഞ്ഞ് 'പത്താൻ'

കെജിഎഫ് 2വിൻ്റെയും ബാഹുബലിയുടെയും റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘പത്താൻ’

കോവിഡ് കാലഘട്ടത്തിൽ തകർന്നുപോയ ചലച്ചിത്ര വ്യവസായത്തെ തിരികെ കൊണ്ടുവരുന്നതിൽ മുൻനിര താരങ്ങൾ പരാജയപ്പെട്ടിടത്ത് ഷാരൂഖിന്‍റെ ‘പത്താന്’ ജയം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിപ്പബ്ലിക് ദിനത്തിന്‍റെ തലേന്ന് തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാൻ ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകളാണ് തകർത്തത്. 

ആദ്യ മൂന്ന് ദിവസം കൊണ്ട് 201 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്. വിദേശ വിപണികളിൽ നിന്നും 112 കോടിയും നേടി. 313 കോടിയാണ് ചിത്രത്തിന്‍റെ ആകെ നേട്ടം. ഹിന്ദി സിനിമകളുടെ എക്കാലത്തെയും ബോക്സ് ഓഫീസ് ഉയർച്ച കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ പ്രവേശിച്ച ചിത്രമെന്ന പദവി പത്താൻ നേടിക്കഴിഞ്ഞു.

രണ്ട് ദക്ഷിണേന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളെ മറികടന്നാണ് ഷാരൂഖ് ഖാൻ ചിത്രം ഈ നേട്ടം കൈവരിച്ചത്. കെജിഎഫ് 2 അഞ്ച് ദിവസം കൊണ്ടും ബാഹുബലി 2 ആറ് ദിവസം കൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments