Monday, May 29, 2023
spot_img
HomeNewsKeralaബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ല: എം.വി ഗോവിന്ദന്‍

ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ല: എം.വി ഗോവിന്ദന്‍

കൊച്ചി: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ ജനങ്ങൾക്ക് പ്രതിഷേധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമുണ്ടായാൽ പരിഹാരം കാണാമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഒരു പ്രതിഷേധവുമില്ല. ബജറ്റ് സംബന്ധിച്ച തീരുമാനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ബജറ്റിൻ മേലുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 15 തവണ ഇന്ധനവില കൂട്ടിയപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനം അതിജീവിക്കണമെങ്കിൽ പുതിയ സംവിധാനങ്ങൾ വേണം. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങൾ കാരണം സംസ്ഥാനം 40,000 കോടി രൂപയുടെ കുറവ് നേരിടുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments