Monday, April 15, 2024
HomeNewsKeralaമാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ട് ഭൂമിയിലെ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി

മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ട് ഭൂമിയിലെ പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി

നെടുങ്കണ്ടം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയിലുള്ള പുറമ്പോക്ക് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് റവന്യുവകുപ്പ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരു ന്നു. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാറാണ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

ഭൂമിയെറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടിയായി വില്ലേജ് ഓഫീസറോട് സര്‍വേ റിപ്പോര്‍ട്ട് വാങ്ങും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ റിസോര്‍ട്ട് ഉള്‍പ്പെടെ ഒരേക്കര്‍ 20 സെന്റ് ഭൂമിയാണ് ആധാരത്തിലുള്ളത്. എന്നാല്‍ ഇതോടൊപ്പം 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതായി വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് അധികൃതര്‍ സ്ഥലം അളന്നപ്പോഴാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്.

റിസോര്‍ട്ട് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമുള്ള കാര്യം രജിസ്ട്രേഷന്‍ സമയത്ത് മറച്ചുവെച്ചു. കെട്ടിടത്തിന് 18 ലക്ഷം രൂപ മൂല്യമുണ്ട്. സര്‍ക്കാരിന് കിട്ടേണ്ട നികുതി നഷ്ടമായി. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറി സംരക്ഷണഭിത്തി നിര്‍മിച്ചു, മിച്ചഭൂമി ഉള്‍പ്പെട്ട ഭൂമിയിലാണ് റിസോര്‍ട്ട് നില്‍ക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്‌ട്രേഷനോ പോക്കുവരവോ സാധ്യമല്ലെന്നും ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments